തിരൂർ : ജില്ലാ ആശുപത്രിയിൽ വീണ്ടും മലിനജലം കയറി . അത്യാഹിത വിഭാഗത്തിന് അടുത്തുള്ള സേഫ്റ്റി ടാങ്കിലെ മലിനജലമാണ് മുറിവുകെട്ടുന്ന റൂമിലേക്കും ഇഞ്ചക്ഷൻ റൂമിലും എത്തിയത്. ദുർഗന്ധത്തെ തുടർന്ന് ആശുപത്രിയിലെത്തിയ ജനങ്ങൾ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ഇഞ്ചക്ഷനും മുറിവ് കെട്ടുന്നതിനു മുള്ള മറ്റൊരു സൗകര്യം ആശുപത്രി അധികൃതർ ഒരുക്കിയത്.രൂക്ഷമായ ദുർഗന്ധം വമിച്ചതോടെയാണ് പ്രശ്നം പുറത്തിറഞ്ഞത്. എന്നാൽ സംഭവം ആശുപത്രി അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് രോഗികളും കൂട്ടിയിരുപ്പുകാരും ബഹളം വച്ചു. തുടർന്ന് ഉദ്യോഗസ്ഥർ മുറി പൂട്ടിയിട്ടു.ഉദ്യോഗസ്ഥർ മലിനത്തിന് മുകളിൽ ഷീറ്റിട്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നുണ്ട് . മുറി അടച്ചതോടെ പകരം സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ലന്ന കാരണത്തിലും ആളുകൾ പ്രതിഷേധിച്ചു . മണിക്കൂറുകൾക്കുശേഷം മുറിവ് കെട്ടാനുള്ള സൗകര്യം മറ്റൊരിടത്ത് ഒരുക്കി.
ഉദ്യോഗസ്ഥരുടെ അനാസ്ഥ; ജില്ലാ ആശുപത്രിയിൽ വീണ്ടും മലിനജലം
By -
10/11/2023 09:35:00 PM
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍