അര്‍ധരാത്രി മെഴുക് തിരി വെട്ടത്തില്‍ വന്‍ ചീട്ടുകളി; 18000രൂപയുമായി അഞ്ചംഗ സംഘത്തെ പിടികൂടി

ponnani channel
By -
0
അര്‍ധരാത്രി മെഴുക് തിരി വെട്ടത്തില്‍ വന്‍ ചീട്ടുകളി; 18000രൂപയുമായി അഞ്ചംഗ സംഘത്തെ പിടികൂടി കൊണ്ടോട്ടി പൊലീസ്. അര്‍ധരാത്രി മെഴുക് തിരി വെട്ടത്തില്‍ വന്‍ ചീട്ടുകളി; 18000രൂപയുമായി അഞ്ചംഗ സംഘത്തെ പിടികൂടി കൊണ്ടോട്ടി പൊലീസ്.  കൊണ്ടോട്ടി: അര്‍ധരാത്രി മെഴുക് തിരി വെട്ടത്തില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് കൊണ്ടോട്ടി പൊലീസ്. സംഘത്തില്‍ നിന്ന് 1883രൂപ പിടികൂടി. കൊണ്ടോട്ടി കൈതക്കുണ്ടയില്‍ ഇന്ന് പുലര്‍ച്ചെ കുഴിമണ്ണ കൊട്ടക്കാട് നൗഷാദ്, കോഴിക്കോട് ഇരവന്നൂര്‍ കക്കുഴിപറമ്പില്‍ ഇശ മന്‍സിലില്‍ കെ.പി മുഹമ്മദ് ശാഹിദ്, തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുണ്ടാട്ട് വീട്ടില്‍ കുഞ്ഞഹമ്മദ് കുട്ടി, കോഴിക്കോട് ചെറുവണ്ണൂര്‍ പുത്തന്‍വീട്ടില്‍ യൂനുസലി, ചേലേമ്പ്ര കരളിപറമ്പില്‍ വീട്ടില്‍ ദിനൂപ് എന്നിവരാണ് പിടിയിലായത്. 50 ശീട്ടും 18830 രൂപയും, പ്ലാസ്റ്റിക് ഷീറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ കെ.എന്‍ മനോജ്, എസ്.ഐ അഷറഫ്, എ.എസ്.ഐ ഗീത, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അമര്‍നാഥ് എന്നിവരടങ്ങുന്ന സംഘമാണ് കളിക്കാരെ പിടികൂടിയത്. പൊലീസെത്തുമ്പോള്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് മെഴുക് തിരി കത്തിച്ച് വെച്ചായിരുന്നു ചീട്ടുകളി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)