550 പവൻ സ്വർണം കവർന്ന കേസിൽ ജാമ്യത്തിൽ; കഞ്ചാവുമായി തീവണ്ടിയിൽ വന്നിറങ്ങിയപ്പോൾ വീണ്ടും പിടിയിൽ...

ponnani channel
By -
0
550 പവൻ സ്വർണം കവർന്ന കേസിൽ ജാമ്യത്തിൽ; കഞ്ചാവുമായി തീവണ്ടിയിൽ വന്നിറങ്ങിയപ്പോൾ വീണ്ടും പിടിയിൽ...

കഴിഞ്ഞവർഷം ഏപ്രിൽ 13-ന് പ്രവാസിയായ പൊന്നാനി ബിയ്യം സ്വദേശി രാജീവിന്റെ അടച്ചിട്ട വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 550 പവൻ മോഷണം നടത്തിയ മൂന്നംഗ സംഘത്തിൽപ്പെട്ടയാളാണ് അബ്ദുൽനാസർ.

കുറ്റിപ്പുറം. 550 പവൻ സ്വർണം കവർന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒരുകിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ. പൊന്നാനി മുക്രീയം കറുപ്പൻ വീട്ടിൽ അബ്ദുൽനാസറിനെ(50)യാണ് 1.150 കിലോ കഞ്ചാവുമായി കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് 5.30-ന് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനു സമീപത്തെ സബ് രജിസ്ട്രാർ ഓഫീസിനടുത്തുനിന്നാണ് അബ്ദുൽ നാസർ പിടിയിലായത്.

തീവണ്ടിയിൽ കുറ്റിപ്പുറത്ത് വന്നിറങ്ങിയപ്പോഴാണ് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘത്തിനു മുൻപിൽ അകപ്പെടുന്നത്. പെരുമാറ്റത്തിൽ സംശയംതോന്നിയ എസ്ഐ ശിവകുമാർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)