ദൈവത്തെ മറന്നുള്ള തീരുമാനങ്ങള്‍ ഉണ്ടാകില്ല; ഹാജി കെ.എം. മുഹമ്മദ് കാസിം കോയയ്ക്ക് ട്രംപിന്റെ മറുപടി

ponnani channel
By -
0

ഗസയില്‍ സമാധാനം പുലരാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗവുമായ ഹാജി കെ.എം. മുഹമ്മദ് കാസിം കോയയുടെ കത്തിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ്. ദൈവത്തെ മറന്നുള്ള ഒരുതീരുമാനവും ഉണ്ടാകില്ലെന്നും ഭരണഘടനെയും രാജ്യത്തെയും മറന്നുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്നും ട്രപ് മറുപടിയില്‍ വ്യക്തമാക്കി. 

ഗസയില്‍ സമാധാനത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹാജി കെ.എം. മുഹമ്മദ് കാസിം കോയ അമേരിക്കന്‍ പ്രസിഡന്റിനും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനും കത്ത് അയച്ചത്. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നൊബേല്‍ സമ്മാനത്തിന് താങ്കള്‍ അര്‍ഹനാണെന്ന് ലോകം കരുതും. ലോകസമാധാന നേതാവായി അങ്ങ് ഉയരും. പ്രത്യാശ കൊണ്ടുവരുന്ന നേതാക്കളെയാണ് ലോകത്തിന് ആവശ്യം. താങ്കള്‍ക്ക് അതിനു കഴിയുമെന്നും കത്തില്‍ മുഹമ്മദ് കാസിം കോയ വ്യക്തമാക്കിയിരുന്നു.
കത്ത് അനുഭാവപൂര്‍വം പരിഗണിച്ച ട്രപ് മറുപടിയും നല്‍കി. ഹജ്ജ് കമ്മിറ്റി മുന്‍ അംഗവും പ്രമുഖ പണ്ഡിതനുമാണ് ഹാജി കെ.എം. മുഹമ്മദ് കാസിം കോയ .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)