ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സൗഹൃദ ഈത്തപ്പഴ ചലഞ്ചിൻ്റെ ആപ്പ് ലോഞ്ചിംഗ്

ponnani channel
By -
0
ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സൗഹൃദ ഈത്തപ്പഴ ചലഞ്ചിൻ്റെ ആപ്പ് ലോഞ്ചിംഗ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ. അബ്ദു ആദ്ധ്യക്ഷ്യം വഹിച്ചു. കാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കി ജീവകാരുണ്യ മേഖലകളിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈത്തപ്പഴ ചലഞ്ച് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ എൻ.എ. നസീർ, ഹുസൈൻ തലക്കടത്തൂർ , വൈ.സൽമാൻ , വി. ഇസ്മായിൽ ഹാജി , എം.എ. റഫീഖ് , വി.എ. ഖാദർ , നൗഷാദ് പറപ്പൂത്തടം , ജംഷാദ് എം , കെ.കെ. അലി, ടി. മുനീർ, അയ്യൂബ്, ശിഹാബ്, റിയാസ്, ഫൈസൽ എന്നിവർ സംസാരിച്ചു. വാർഡുകൾ തോറുമുള്ള പ്രചാരണത്തിലൂടെ വൻ സ്വീകാര്യതയാണ് ഈത്തപ്പഴ ചലഞ്ചിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സൗഹൃദ ഈത്തപ്പഴ ചലഞ്ചിൻ്റെ ആപ്പ് ലോഞ്ചിംഗ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)