പൊന്നാനിയില്‍ നിര്‍ത്തിയിട്ട ജീപ്പ്‌ നിയന്ത്രണം വിട്ട്‌ പുഴയിലേക്ക്‌ വീണു അപകടം

ponnani channel
By -
0


 പൊന്നാനി:  രാത്രി എട്ട്‌ മണിയോടെ പൊന്നാനി കര്‍മ്മ റോഡിലാണ്‌ സംഭവം. പൊന്നാനിയില്‍ സുഹൃത്തിന്റെ വീട്ടിലേക്ക്‌ വന്ന നിലമ്പൂര്‍ സ്വദേശികളായ ദമ്പതികളാണ്‌ അപകടത്തില്‍ പെട്ടത്‌.പുഴയോരത്ത്‌ നിര്‍ത്തിയിട്ട്‌ സംസാരിച്ച്‌ കൊണ്ടിരിക്കെ കൈതട്ടി ഗിയര്‍ വീണതോടെ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ താഴേക്ക്‌ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേര്‍ന്ന്‌ ജീപ്പുയര്‍ത്തി ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.നിസാര പരിക്കേറ്റ ഇവരെ പിന്നിട്‌ പൊന്നാനി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)