പൊന്നാനി :മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന ബദർ അനുസ്മരണ സംഗമത്തിൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ സേന പൂർണ്ണമായും പിന്മാറുകയും പിഞ്ചുകുട്ടികളേയും സ്ത്രീകളേയും വയോ വൃദ്ധന്മാരെയും പൈശാചികമായി ബോംബിട്ട് കൊല്ലുന്നത് അവസാനിപ്പിക്കുക. യു. എൻ . പ്രമേയം അംഗീകരിക്കുക
ഫലസ്തീൻ സ്വാതന്ത്രരാഷ്ട്രമാക്കുക. ഫലസ്തീൻ ജനതക്കും ലോക സമാധാനത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. പ്രാർത്ഥനക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം. മുഹമ്മദ് കാസിം കോയ നേതൃത്വം നൽകി. ഇസ്മാഈൽ അൻവരി, കെ.ഫസൽ റഹ്മാൻ മുസ്ലിയാർ, റഫീഖ് സഅദി, ഹാഫിള് അനസ് ആദനി ചുങ്കത്തറ, പാറ അബ്ദുൽ ഖാദർ മൗലവി,ഇൽയാസ് മുസ്ലിയാർ, ഉസ്മാൻ മൗലവി, അസൈനാർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. അസ്ഹാബുൽ ബദർ റാത്തീബ് നടത്തി.