പൊന്നാനി പോലിസിൻ്റെ വൻ ലഹരി വേട്ടയിൽ 14 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ ആകുന്നത് . പൊന്നാനിയിൽ മുമ്പ് ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പോലിസ് ക്രൈം സ്ക്വാഡിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന പൊന്നാനി തേക്കെപ്പുറത് പുത്തൻ പുരയിൽ ഫൈസലിനെ 37 വയസ്സ് ആണ് വിൽപ്പനയ്ക്കായി എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി പൊന്നാനി പോലിസിൻ്റെ പിടിയിൽ ആയത് . ഈസ്റ്റർ വിപണി മുന്നിൽ കണ്ട് അണ് പ്രതി ഇത്രയും കൂടുതൽ അളവിൽ ലഹരി കരുതി ഇരുന്നത്. ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പോലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് . ഐ.പി.എസ്. ൻ്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്,എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ് , എ.എസ് .ഐ മധുസൂദനൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജുകുമാർ,നാസർ, പ്രശാന്ത് കുമാർ, മനോജ് സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ് ,സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്. പ്രതി അരിൽ നിന്നു അണ് മയക്കുമരുന്ന് വാങ്ങുന്നത് എവിടെ നിന്ന് അണ് വാങ്ങുന്നത് എനതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് നടപടികൾക്ക് ശേഷം പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും.
പൊന്നാനിയിൽ കോഴിക്കടയുടെ മറവിൽ ലഹരി വിൽപന യുവാവ് പോലീസ് പിടിയിൽ
By -
4/17/2025 06:26:00 AM1 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍