പുഴകളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്ന കുട്ടികളിലൂടെ നമ്മൾ യഥാർത്ഥ ലോകത്തെ തിരിച്ചു പിടിക്കണമെന്ന് എം. സ്വരാജ് പറഞ്ഞു. മൂന്നാമത് നൈതൽ ഫെസ്റ്റിവലിന്റെ ഭാഗമായി പൊന്നാനി എ.വി ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന സെമിനാർ പരമ്പരയിൽ 'പൂക്കളെയും പുഴകളെയും കുറിച്ച്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യങ്ങളിൽ നമ്മൾ പ്രതീക്ഷ അർപ്പിക്കണം. പ്രകൃതിയെ മനുഷ്യജീവിതത്തോട് ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി ലോകമെമ്പാടും പുഴകളെയും ജൈവവൈവിദ്ധ്യങ്ങളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബ്രിട്ടനിലും ചൈനയിലും ടിബറ്റിലുമെല്ലാം ബൃഹത്തായ പ്രവർത്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ബ്രിട്ടനിലെ തെംസ് നദിയും ചൈനയിലെ യാൻസെ നദിയുമെല്ലാം ഇങ്ങനെ തിരിച്ചെടുത്തതാണ്. ജീവിതത്തിന്റെ സൗന്ദര്യത്തെ നില നിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്നും സ്വരാജ് പറഞ്ഞു.
പുഴകളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്ന കുട്ടികളിലൂടെ നമ്മൾ യഥാർത്ഥ ലോകത്തെ തിരിച്ചു പിടിക്കണമെന്ന് എം. സ്വരാജ് പറഞ്ഞു.
By -
4/17/2025 01:20:00 AM0 minute read
0
Tags: