പൊന്നാനി നഗരസഭയുടെയും ദേശീയ നഗരാരോഗ്യ ദൗത്യത്തിന്റേയും ആഭിമുഖ്യത്തിൽ നഗരസഭയിലെ
നെയ്തല്ലൂരിൽ ആരംഭിക്കുന്ന നഗരജനകീയാരോഗ്യ കേന്ദ്രം ഉത്സവാന്തരീക്ഷത്തിൽനാടിന് സമർപ്പിച്ചു.
പരിപാടിയുടെ ഉത്ഘാടനം പി.നന്ദകുമാർ MLA നിർവ്വഹിച്ചു.
നഗരസഭ അദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഗുണനിലവാരമുള്ള മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനുള്ള നഗരസഭ ഭരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആറ് കേന്ദ്രങ്ങളിൽ നഗരജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ആരോഗ്യ കേന്ദ്രമാണ് നെയ്തല്ലൂരിൽ ആരംഭിച്ചത്.
ദേശീയ നഗരാരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ ഷീന സുദേശൻ ,രജീഷ് ഊപ്പാല,നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, താലൂക്കാശുപത്രി പബ്ലിക് റിലേഷൻ ഓഫീസർ സലാഹുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്വാഗതവും സെക്രടറി സജിറൂൺ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍