തിരൂർ :
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പേരാമ്പ്ര നടുവണ്ണൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോൺ തിരക്കിനിടയിൽ നഷ്ടപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ അന്വേഷണം നടത്തി തിരൂർ പോലീസിൻ്റെ സഹായത്തോടെ ഫോൺ കണ്ടെത്തുകയാണ് ഉണ്ടായത്. കണ്ടെത്തിയ ഫോൺ ഉടമസ്ഥന് തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കൈമാറുകയുണ്ടായി. ഫോൺ തിരിച്ച് കിട്ടിയതിൽ കോഴിക്കോട് സ്വദേശിയായ വീട്ടമ്മ സന്തോഷം രേഖപ്പെടുത്തിയാണ് പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍