വയനാട് ചൂരൽമല ദുരിതബാധിതർക്ക് സർക്കാർ നിർമ്മിക്കുന്ന വീടുകളിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ അംഗം മുഹമ്മദ് ഖാസിം കോയ സന്ദർശനം നടത്തി.

ponnani channel
By -
0
ഉരുളെടുത്ത വയനാട് ചൂരൽമല- മുണ്ടക്കൈ ഗ്രാമങ്ങൾക്ക് അത്യാധുനികതയുടെ നിറപ്പകിട്ടോടെ കൽപ്പറ്റ നഗരമധ്യത്തിൽ എൽസ്റ്റൺ എസ്‌റ്റേറ്റിൽ പുനർജനിക്കാൻ ഇനി ഒരേയൊരു ദിവസം മാത്രം !
വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിലെ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് മാർച്ച് ഒന്നിന് ഞായർ ബഹുമാന്യനായ , കേരളത്തിൻ്റെ അഭിമാനമായ , ലോകത്തിന് മാതൃകയായ മുഖ്യമന്ത്രി പിണറായി വിജയൻ ആ കുടുംബങ്ങൾക്കായി സമർപ്പിക്കുകയാണ് ........

178 കുടുംബങ്ങളാണ്
ആദ്യഘട്ടത്തിൽ ടൗൺഷിപ്പിൽ താമസമാരംഭിക്കുന്നത് .
ദുരന്തത്തിൽ ഭവനരഹിതരായ ഫേസ് ഒന്നിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുന്നത്. അഞ്ചു സോണിലായി 410 വീടുകളാണ് നിർമിക്കുന്നത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണീ മനോഹര വീടുകൾ ഒരുക്കിയിരിക്കുന്നത്. മൊത്തം 1662 മനുഷ്യ ജീവിതങ്ങൾക്കാണ് ടൗൺഷിപ്പ് തണലും കരുത്തും കാവലുമാകുന്നത്.

ഒരു ഭരണകൂടവും ഭരണാധികാരിയും നൽകിയ ഉറപ്പ് 
എത്ര മാത്രം പാലിച്ചു എന്നറിയണമെങ്കിൽ 
ഈ സ്വർഗ്ഗപ്പൂങ്കാവനം വന്നു കാണുക തന്നെ വേണം;കേവലം ഒരു വീടല്ല ഒരു ജനതയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ഒന്നിച്ച് ഒരുക്കി നൽകുന്ന അത്യാധുനികവും അതി മനോഹരവുമായ ടൗൺഷിപ്പാണിത്. രാജ്യത്തിനെന്നല്ല ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മഹത്തായ പുനരധിവസ പദ്ധതിയാണിവിടെ പൂർത്തിയാക്കുന്നത് എന്ന് ആത്മാഭിമാനത്തെ ഇവിടെ, ഈ മണ്ണിൽ അമർത്തി ചവിട്ടി നിന്നു 
നെഞ്ചിൽ കൈ അമർത്തി പറയുന്നു.....
പിന്നിട്ട നാളുകളിൽ
വയനാട്ടിലെ കൊടും തണുപ്പും കോട മഞ്ഞും മറികടന്നാണ് 1500ലേറെ തൊഴിലാളികൾ രാപ്പകൽ ഭേദമില്ലാതെ , ഒരു ദിവസം , ഒരു നേരം ഇടതടവില്ലാതെ പണിയെടുത്താണ് ടൗൺ ഷിപ്പ് ഒരുക്കിയത്. ഇതാ ഇപ്പോഴും ഈ നിമിഷം ഓരോ ഭാഗത്തും നൂറു കണക്കായ തൊഴിലാളികൾ
കൈ മെയ് മറന്ന് തൊഴിലെടുത്തു കൊണ്ടിരിക്കുന്നു. ഈ ടൗൺ ഷിപ്പിൻ്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മഹാവിസ്മയക്കാഴ്ച കൂടി ഇവിടെ ദർശിക്കാനാകും. 1500 തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിൽ അത്ഭുതം പണിയുകയാണിവിടെ. .
 ഓരോ വീടിനും മനോഹരമായ ചുറ്റുമതിൽ , മുൻഭാഗം നക്ഷത്ര ഹോട്ടലുകൾക്കും റിസോട്ടുകൾക്കുമപ്പുറത്തെ
മനോഹാരിത .വിശാലമായ
നടുമുറി. കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക ഇടം , വിശാലമായ രണ്ടു കിടപ്പുമുറി .ഇതിലൊന്നിന് ശുചിമുറിയും. എല്ലാവർക്കുമായി മറ്റൊരു ശുചിമുറി , അമ്പരപ്പിക്കുന്ന അടുക്കള , രണ്ടാമതും നിർമിക്കാൻ മുകളിൽ ഒഴിഞ്ഞ സ്ഥലം .
എല്ലാ വീടിനും സോളാർ സംവിധാനം . മിച്ചമാകുന്ന സോളാർ വൈദ്യുതി
KSEB യ്ക്ക് നൽകാം.
മികച്ച വൈദ്യുതീകരണം ,
പ്ലമ്പിങ് ഉൾപ്പെടെ മറ്റെല്ലാം ഉന്നത നിലവാരത്തിൽ .

ടൗൺഷിപ്പിനുള്ളിലെ 11.42 കിലോമീറ്റർ റോഡിന്റെ പണിയും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 9.5 മീറ്റർ വീതിയുള്ള രണ്ട് ഉപറോഡ് 2.70 കിലോമീറ്ററിൽ . അഞ്ച് സോണുകളിൽ 35 ക്ലസ്റ്ററുകളിലേക്കാണ് റോഡ് ഒരുക്കിയിരിക്കുന്നത് . 5.8 മീറ്റർ വീതിയാണ് ക്ലസ്റ്റർ റോഡുകൾക്ക്. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയിൽ കുടിവെള്ള സംഭരണി, 10 സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗർഭവൈദ്യുത ശൃംഖല, എല്ലായിടത്തുമായി സമ്പൂർണ ഓവുചാൽ സംവിധാനം ...... ഈ ടൗൺ ഷിപ്പ് കണ്ടാൽ 
പശ്ചാത്യ വികസിത മുതലാളിത്ത രാജ്യങ്ങൾ പോലും അമ്പരക്കും !
 
തീരുന്നില്ല വയനാടൻ വിസ്മയം,
ടൗൺ ഷിപ്പിനെ പൂർണമായും ഒരു പൂന്തോട്ടമാക്കിയിരിക്കുന്നു.
ഓരോ വീൻ്റെയും ജനൽ പാളി മെല്ലെത്തുറന്നാൽ മനോഹരമാണ് പുറം കാഴ്ച .
പച്ചപുതച്ച മലമടക്കുകൾക്കൊപ്പം
വീട്ടുപരിസരങ്ങളെ ഉദ്യാനമാക്കിയതിൻ്റെ കാഴ്ചഭംഗി ഓരോ മനസ്സിനും കുളിരേകുന്നതാണ്.
   
കേവലം ആളടുക്കാത്ത ആന കേറി മദിക്കുന്ന കാട്ടു ഭൂമിയല്ല , നഗരഹൃദയത്തിൽ ഒരു സെൻ്റിന് 25 ലക്ഷം വിലമതിക്കുന്നിടത്താണ്
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്ത്
സ്വപ്ന ഭവനം തീർത്തിരിക്കുന്നത്.
  410 വീടുകളിലായി 1662 ൽ ഏറെപ്പേർക്ക് തണലൊരുങ്ങുന്നതിനൊപ്പം പൊതു റോഡ് , മികച്ച ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയുമുണ്ട് . 

ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, വിശാല പാർക്കിങ് . മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്യൂണി സെന്ററിനോടനുബന്ധിച്ചു നിർമ്മിക്കുന്നു.

ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. സർവ്വതും നഷ്ടമായ ഒരു ജനതയുടെ സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ തളിരിടുന്നത് . ടൗൺഷിപ്പിന്റെ ശേഷിക്കുന്ന നിർണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
പുണ്യ റമളാനിലെ നട്ടു നേരത്ത് ചെറിയ മക്കയായ പൊന്നാനിയിൽ നിന്നും പുറപ്പെട്ട് , കോഴിക്കോട് താമസക്കാരനും തനി പൊന്നാനിക്കാരനുമായ ദേശാഭിമാനിയുടെ പ്രിയപ്പെട്ട മനാഫ് താഴത്തുമായാണ് ചുരം കയറി കല്പറ്റയിലെത്തിയത്.
പ്രവേശ കവാടം മുതൽ ഒരറ്റം വരെയും കടന്നു ചെല്ലുമ്പോൾ വിസ്മയങ്ങൾക്കു മേൽ പുതുവിസ്മയങ്ങളായിരുന്നു കാഴ്ചകൾ .

ഇത്രയോറെ തൊഴിലാളികൾ രാവു പകലാക്കി പണിയെടുക്കുമ്പോൾ ഇവത്രക്കൊപ്പം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ എസ് സുഹാസ് (ഐഎഎസ് ) നേതൃത്വമായി , സർക്കാറിൻ്റെ മേൽനോട്ടക്കാരനായി എപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇടവിടാതെ ജില്ലാ കലക്ടർ ഡിആർ മേഘശ്രീ (ഐഎഎസ് ) ടൗൺഷിപ്പിൻ്റെ പൂർത്തീകരണത്തിനായി സദാ കൂടെയുണ്ട് . ഇതിനെല്ലാമപ്പുറം മുഖ്യമന്ത്രി , റെവന്യു മന്ത്രി , മറ്റു മന്ത്രിമാർ , ചീഫ് സെക്രട്ടറി , മറ്റു ഉന്നത ഉദ്യോഗസ്ഥർ എല്ലാവരും എപ്പോഴും ഉണർന്നിരിക്കുന്നു പദ്ധതി പൂർത്തീകരണത്തിനായി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)