പൊന്നാനി: സംരഭകങ്ങളെ പ്രോത്സാപിപ്പിച്ചും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ പദ്ധതികൾ ഒരുക്കിയും വൈവിധ്യങ്ങളായ വികസന കാഴ്ച്ചപ്പാടുകളുമായി നഗരസഭയുടെ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരവികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് അനുസൃതമായ നഗരസഭാ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. സംരംഭക പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം,സാമൂഹ്യ നീതി, തുടങ്ങിയവയിലൂന്നിയ വികസന നയങ്ങളുമായി സെമിനാർ സമാപിച്ചു.
സെമിനാറിൽ വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി കരട് വികസന രേഖ അവതരിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ ഉയർന്ന വന്ന നിർദേശങ്ങളും 53 വാർഡകളിലെയും വാർഡ്സഭകളിലെ പദ്ധതി നിർദേശങ്ങളും ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യറാക്കിയത്. വികസന സെമിനാറിൽ അവതരിപ്പിച്ച കരട് വികസന രേഖ വിവിധ ഗ്രൂപ്പുകൾ ചേർന്ന് ചർച്ച ചെയ്തു. പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി നഗരസഭ അന്തിമ പദ്ധതി രേഖ അംഗീകാരത്തിനായി സമർപ്പിക്കും തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ
നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി പി സക്കീർ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ മഷൂദ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി മുഹമ്മദ്കുഞ്ഞി ഗ്രൂപ്പ് ചർച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷനിൽ കുമാർ, റീന പ്രകാശൻ, സി സൗദാമിനി, കൗൺസിലർമാരായ, പി. ഷംസുദ്ധീൻ ടി കെ അഷ്റഫ്, യു മുനീബ്, ലിൻസി , നഗരസഭ സെക്രട്ടറി സജിറൂൺ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഹസീന സ്വാഗതവും പ്ലാൻ ക്ലർക്ക് മിഥുൻ ശങ്കർ നന്ദിയുo പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍