വൈലത്തൂർ തങ്ങൾ 10 -ാം ഉറൂസ് മുബാറകിന് നാളെ കൊടിയേറും ( ഒക്ടോബർ 2 വെള്ളി)
വൈലത്തൂർ : കേരളീയ മുസ്‌ലിം ആധ്യാത്മിക പരിസരങ്ങളിൽ പ്രധാന വഴികാട്ടിയും സൂഫിധാരയിലെ പ്രശസ്തനുമായിരുന്ന ഖുതുബുൽ ആലം സിഎം വലിയുള്ളാ ഹിയുടെ പ്രധാന പിൻഗാമിയും ദുർബലരുടെയും
ആലംബഹീനരുടെയും അത്താണിയുമായിരുന്ന വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി തങ്ങളുടെ പത്താം ഉറൂസ് മുബാറകിന് നാളെ ( ഒക്ടോബർ 2) കൊടിയേറും. രണ്ട് ദിവസങ്ങളിലായി വൈലത്തൂർ നഴ്സറിപ്പടിയിലുള്ള മഖാം പരിസരത്ത് നടക്കുന്ന ഉറൂസ് മുബാറക്ക് ശനിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തോടെ സമാപിക്കും. ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി പങ്കെടുക്കും.
കൊടിയേറ്റം, സമൂഹ സിയാറത്ത്, ഖത്മുൽ ഖുർആൻ,അനുസ്മരണ സമ്മേളനം, മൗലിദ് ജൽസ, ദിക്ർ ഹൽഖ ശാദുലി റാതീബ് , ഖാദിരിയ റാതീബ്, പ്രാസ്ഥാനിക സംഗമം, സമാപന സമ്മേളനം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ .
നാളെ ( ഒക്ടോബർ 2) ജുമാ നിസ്കാരാനന്തരം വൈലത്തൂർ ബാവ ഉസ്താദ് മഖാം സിയാറതിന് ശേഷം പതാക വാഹന ജാഥ നടക്കും, രണ്ട് മണിക്ക് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരിയുടെ നേതൃത്വത്തിൽനടക്കുന്ന കൊടിയേറ്റത്തോടെ ഉറൂസിന് തുടക്കമാകും.
തുടർന്ന് നടക്കുന്ന കൂട്ടസിയാറത്തിന് സമസ്‌ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്‌ദുഉസ്താദ് താനാളൂർ നേതൃത്വം നൽകും.
വൈകുന്നേരം നാല് മണിക്ക് ഖാദിരിയ്യ മജ്‌ലിസ് നടക്കും.സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലൂണ്ടി,സയ്യിദ് ജലാലുദ്ധീൻ ജീലാനി,സയ്യിദ് സകരിയ്യ ജീലാനി, പ്രൊഫസർ അബ്ദുൽ ബാരി നേതൃത്വം നൽകും.
ഏഴ് മണിക്ക് നിലപാടുകളുടെ കരുത്ത്, വൈലത്തൂർ തങ്ങളുടെ ചരിത്രവഴികൾ എന്ന ശീർഷകത്തിൽ പ്രാസ്ഥാനിക സംഗമം നടക്കും.
സമസ്‌ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി മുഹ് യിസ്സുന്ന പൊന്മള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ ഉൽഘാടനം നിർവ്വഹിക്കുന്ന സംഗമത്തിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി,സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സുലൈമാൻ സഖാഫി മാളിയേക്കൽ,
വടശേശരി ഹസൻ മുസ്‌ലിയാർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി,ഡോ: അബ്ദുറഹ്മാൻ സഖാഫി,ഹിഷാം നുസ്‌രി സഅദി സംസാരിക്കും.
ഒമ്പത് മണിക്ക് നടക്കുന്ന ദിക്ർ ഹൽഖക്ക് സയ്യിദ് അബ്‌ദുൽ ഖാദിർ ഹൈദ്രോസ് മുത്തുക്കോയ തങ്ങൾ,സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി തുടങ്ങിയർ നേതൃത്വം നൽകും.
രണ്ടാം ദിവസമായ ഒക്ടോബർ 3 ന് ശനിയാഴ്ച കാലത്ത് ഏഴ് മണിക്ക് ഖത്മുൽ ഖുർആൻ മജ്‌ലിസ് നടക്കും.
സയ്യിദ് കെ പി എച്ച് തങ്ങൾ കാവനൂർ,ബഷീർ അഹ്‌സനി വടശേരി, മുഹമ്മദ് കുട്ടി സഖാഫി വറ്റല്ലൂർ നേതൃത്വം നൽകും.
കാലത്ത് എട്ട് മണിക്ക് നടക്കുന്ന ശാദുലി റാതീബിന് സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി കടലൂണ്ടി,അബ്‌ദു സ്വമദ് സഖാഫി മായനാട് നേതൃത്വം നൽകും.
കാലത്ത് ഒമ്പത് മണിക്ക് നടക്കുന്ന മൗലിദ് ജൽസക്ക് സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാ പറമ്പ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പകര മുഹമ്മദ് അഹ്‌സനി നേതൃത്വം നൽകും.
കാലത്ത് പത്ത് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
സമസ്‌ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജനൽ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉൽഘാടനം ചെയ്യും.
താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിക്കും.
പികെ നവാസ് എം എൽ എ
മുൻ മന്ത്രി വി അബ്‌ദുറഹ്‌മാൻ മുഖ്യാതിഥികളാകും.
പൊന്മള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, അബ്‌ദുൽ ഖാദിർ അഹ്‌സനി മമ്പീതി പ്രഭാഷണം നടത്തും.
അബൂ ഹനീഫൽ ഫൈസി തെന്നല , മൊയ്തീൻകുട്ടി ബാഖവി പൊന്മള, അബ്ദുൽ ജലീൽ സഖാഫി ചെറുശോല , അലവി സഖാഫി കൊളത്തൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അലി ബാഖവി ആറ്റുപുറം, ജാഫർ ഷാമിൽ ഇർഫാനി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി,നാസർ ഹാജി ഓമച്ചപ്പുഴ, ഷമീർ ഹാജി ഓമച്ചപ്പുഴ സംബന്ധിക്കും
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
സയ്യിദ് ജലാലുദ്ധീൻ ജീലാനി
സയ്യിദ് സകരിയ്യ ജീലാനി
അബ്ദുൽ ഖാദർ അഹ്സനി മമ്പീതി,
ഡോ.അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ
മലായ മമ്മദുഹാജി
ഖാലിദ് ഗുരുക്കൾ മണ്ണാരക്കൽ
ഡോ: അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ
9995756 313

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍