തിരൂര്‍ - "മാറ്റം
അനിവാര്യമാണ്'' ദേശീയ ക്യാം പെയ്നിന്റെ ഭാഗമായി -സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2ന് ഗാന്ധിജയന്തി ദി നത്തിൽ തിരുനാവായയിൽ മതേതരത്വ സംരക്ഷണ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകിട്ട് നാലിന് മഹാത്മാഗാ ന്ധിയുടെ ഓർമശേഷിപ്പുകൾ കൊണ്ടു സമ്പന്നമായ നിളാ തീരത്താണു സംഗമം സംഘടിപ്പിക്കുന്നത്.
സിപിഐ സം സ്ഥാന സെക്രട്ടറി ബിനോയ് വി
ശ്വം, അസിസ്റ്റന്‍റ് സെക്രട്ടറി പി.പി സുനീര്‍ എം.പി,
സംസ്ഥാന എക്സികുട്ടീവംഗം വി.എസ് സുനില്‍കുമാര്‍, സഞ്ജയ് സിങ് എംപി (ആം ആദ്മി പാർട്ടി), ഗാന്ധിയൻ വാൽട്ടർ ഫെർണാണ്ടസ് തുടങ്ങി
യവർ പങ്കെടുക്കും. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന, കലാപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
രാജ്യത്തിന്‍റ ചരിത്രത്തേയും പാരമ്പര്യത്തെയും തിരസ്കരിച്ച് സങ്കുചിത കാഴ്ചപ്പാടുമായി സംഘപരിവാര്‍ ശക്തികള്‍ ബഹു സ്വര ഇന്ത്യ എന്ന ആശയത്തെപ്പോലും ചോദ്യം ചെയ്യുമ്പോൾ, യോജിച്ചുള്ള പ്രതിരോധം ഉയർത്തുന്നതിനാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് CPI സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്കൊളാടി ,മണ്ഡലം സെക്രട്ടറി ടി.ജെ രാജേഷ് മാസ്റ്റര്‍,മണ്ഡലം എക്സികുട്ടീവ് അംഗം വി.നന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍