ചങ്ങരംകുളത്തെ വാഹനാപകടം, പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു ചങ്ങരംകുളം:കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്തിൽ നടന്ന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒതളൂർ സ്വദേശി പടിഞ്ഞാറ്റ്മുറിയിൽ സുനിലിന്റെ മകൻ അഭിരാം (20)മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ കെ എസ് ആർ ടി സി ബസ്സും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഒതളൂർ തെക്കത്ത് വളപ്പിൽ സുനിലിന്റെ മകൻ അശ്വിൻ മരണപ്പെട്ടിരുന്നു.ഗുരുതര പരിക്കേറ്റ അഭിരാമിനെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.
By -
8/25/2022 07:01:00 AM0 minute read
0