നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്.

ponnani channel
By -
0
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. 



കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിൽ എടുത്ത ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ഹൃദയ ചിഹ്നത്തോടൊപ്പം ആയിരുന്നു റിയാസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. 'കേരളത്തിന്റെ ഭാവി നായകന്മാർ, യുവ സാംസ്കാരികവും രാഷ്ട്രീയവും ഒന്നിച്ചപ്പോൾ ! സിനിമയിലും നിലപാട് ഉറപ്പിച്ച നടൻ , ടൂറിസം ഉണർവേകിയ നായകൻ, മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ, നിലപാടുകളുടെ രാജാക്കന്മാർ...പ്രിയപ്പെട്ടവർ, അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസ്സിൽ സ്ഥാനമുറപ്പിച്ച റിയാസ്ക്കയും ഏറെ ഇഷ്ടം, ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥമായി നിർവഹിക്കുന്ന രണ്ട് നക്ഷത്രങ്ങൾ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)