*മുസ്‌ലിം യൂത്ത് ലീഗ് നഗരസഭാ ആരോഗ്യ വിഭാഗം മേധാവിയെ ഉപരോധിച്ചു.*പൊന്നാനി:ബാലസംഘം ജില്ലാ പരിപാടിയ്ക്ക് ചട്ട വിരുദ്ധമായി ശുചീകരണ തൊഴിലാളികളെ നിയമിച്ചതിൽ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി നഗരസഭാ ആരോഗ്യ വിഭാഗം മേധാവിയെ ഉപരോധിച്ചു. നഗരസഭാ ചെയർമാൻ ഔദ്യോഗിക പദവി ദുരുപയോഗ ചെയ്തു തൊഴിലാകളെയും ഉദ്യോഗസ്ഥരെയും ബലിയാടാക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നഗരസഭാ ചട്ട വിരുദ്ധമായാണ് എം ഇ എസ് കോളേജിൽ നടന്ന സിപിഎം പാർട്ടിക്ക് കീഴിലുള്ള ബാലസഘം പരിപാടിയ്ക്ക് തൊഴിലാളികളെ വിട്ടു നൽകിയത്.പരിശോദിച്ചു വേണ്ട നടപടികൾ കൈകൊള്ളാം എന്ന് നേതാക്കൾക്ക് എച് ഐ ഉറപ്പ് നൽകി.പൊന്നാനി നഗരസഭാ ചെയർമാൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം ബാലിശവും വില കുറഞ്ഞതുമായിപ്പോയെന്നും യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷബീർ ബിയ്യം, മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, ട്രഷറർ ഫാറൂഖ് പുതുപൊന്നാനി, മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ സമീർ കടവനാട്, മുഹ്സിൻ കെ എം,അൻസാർ പുഴമ്പ്രം എന്നിവർ നേതൃത്വം നൽകി.യു കെ അമാനുള്ള,ബാദുഷ പുതുപൊന്നാനി,അനസ് കെ, കൗൺസിലർ റാഷിദ് നാലകത്ത് ,എ യു ശറഫുദ്ധീൻ,കാദർ ആനക്കാരൻ,അഷറഫ് മരക്കടവ്, അൻസാർ മരക്കടവ്,അലി പുതുപൊന്നാനി എന്നിവർ സംബന്ധിച്ചു.

ponnani channel
By -
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)