സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ

ponnani channel
By -
0
*സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ*
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിലാണ് പ്രതിയുടെ വീട്ടിൽ വച്ച് വിദ്യാർത്ഥിക്ക് ലൈംഗികാതിക്രമം നേരിട്ടത്. സ്കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ട് തൃപ്രങ്ങോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)