മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന പ്രക്ഷോഭ ജാഥ മൂന്നാം ദിവസം പൊന്നാനി ബസ് സ്റ്റാന്റിൽ നിന്നും തുടക്കമായി. കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി യൂനുസ് വെന്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മാറിമാറി ഭരിച്ച സർക്കാറുകൾ വിദ്യാർത്ഥികളുടെ ഭാവി തകർക്കുകയും തുടർന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും ഇത്തരത്തിലുള്ള നടപടികളുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ ശക്തമായ സമരപോരാട്ടങ്ങൾക്ക് കാംപസ് ഫ്രണ്ട് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഷാമിർ എടവണ്ണ പൊന്നാനി ഏരിയ പ്രസിഡന്റ് ജാബിർ പൊന്നാനി എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കാംപസ് ഫ്രണ്ട്
By -
8/23/2022 10:38:00 PM0 minute read
0