ആലംകൊട് പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധന, ചങ്ങരംകുളം:ആലംകൊട് പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും, ആലംകൊട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ലൈസൻസ് എടുക്കാത്ത ഹോട്ടലുകൾക്ക് ലൈസൻസ് എടുക്കാൻ ഉള്ള നിശ്ചിത സമയം നൽകുകയും, വൃത്തി ഹീനമായി കിടക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടിക്കുകയും ചെയ്തു. ചങ്ങരംകുളത്തും,വളയംകുളത്തുമായി നാല് ഹോട്ടലിലാണ് ഇന്ന് പരിശോധന നടത്തിയത്.ലൈസൻസ് ഇല്ലാതെയും, വൃത്തിഹീനമായി കിടക്കുകയും ചെയ്ത ഗുരുവായൂർ ആര്യാസ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഒരു മാസം മുന്നേ ഇതേ സ്ഥാപനത്തിന് പഞ്ചായത്ത് അധികാരികൾ ലൈസൻസ് എടുക്കണം എന്ന് ആവിശ്യപെട്ട് കൊണ്ട് നോട്ടീസ് നൽകിയിരുന്നു.സ്ഥാപനത്തിനോട്‌ ചേർന്ന് കിടക്കുന്ന റൂമുകളിലാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്നത്. വേസ്റ്റ് വെള്ളം കെട്ടികെടക്കുയും ഭക്ഷ്യ സാധനങ്ങളുടെ ബാക്കിയുള്ളവ തള്ളിയ നിലയിൽ ആണ്.മൂക്ക് പൊത്തിയല്ലാതെ ഹോട്ടലിന്റെ അടുക്കളയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന ഗുരുവായൂർ ആര്യാസിലുള്ളത്.ആലംകൊട് പഞ്ചായത്ത് സെക്രട്ടറി അനൂപ്, ഹെൽത് ഇൻസ്‌പെക്ടർ ബേബികുട്ടി യോഹന്നാൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, അനീഷ്, ദീപക്, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ponnani channel
By -
0 minute read
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)