വാര്‍ത്ത കുറിപ്പ്;13/11/2022പി സി ഡബ്ല്യു എഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊന്നാനി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളന പ്രചരണാർത്ഥം സൗജന്യ മെഗാ മെഡിക്കൽ സംഘടിപ്പിച്ചു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആൻറ് ഫാമിലി ഡവലപ്പ്മെന്റ് കൗൺസിൽ, നടുവട്ടം ശ്രീ വത്സം ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഐ എസ് എസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ക്യാൻസർ സാധ്യത നിർണ്ണയം ,ഓർത്തോ, ദന്ത രോഗ വിഭാഗം,ഇ എൻ ടി ,ജനറൽ വിഭാഗം നേത്ര രോഗ വിഭാഗം പരിശോധനകൾ ഉണ്ടായിരുന്നു. മുന്നൂറോളം പേർ പരിശോധന നടത്തി. ഐ എം എ സെൻട്രൽ കൗൺസിൽ അംഗം ഡോ: കെ വി പുഷ്പാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിലാഷ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഡോ: റഹ്മത്ത് അഷ്റഫ് നെയ്തല്ലൂർ, പ്രണവം പ്രസാദ്, ജഹീർ തുടങ്ങിയവർ സംസാരിച്ചു. കെ പി അബ്ദുറസാഖ് സ്വാഗതവും , സി സി മൂസ്സ നന്ദിയും പറഞ്ഞു. ഡോ: നഹാസ്, ഡോ,: ഗോഡ്വിൻ, ഡോ: രാജ, ഡോ: ആതിര, ഡോ : സമീറ , ഡോ: പ്രസീത തുടങ്ങിയവർ  പരിശോധനകൾക്ക് നേതൃത്വം നല്‍കി.

ponnani channel
By -
0

വാര്‍ത്ത കുറിപ്പ്;
13/11/2022

പി സി ഡബ്ല്യു എഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

പൊന്നാനി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളന പ്രചരണാർത്ഥം 
സൗജന്യ മെഗാ മെഡിക്കൽ സംഘടിപ്പിച്ചു. 

പി സി ഡബ്ല്യു എഫ് ഹെൽത്ത് ആൻറ് ഫാമിലി ഡവലപ്പ്മെന്റ് കൗൺസിൽ, നടുവട്ടം ശ്രീ വത്സം ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഐ എസ് എസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ക്യാൻസർ സാധ്യത നിർണ്ണയം ,ഓർത്തോ, ദന്ത രോഗ വിഭാഗം,ഇ എൻ ടി ,ജനറൽ വിഭാഗം നേത്ര രോഗ വിഭാഗം പരിശോധനകൾ ഉണ്ടായിരുന്നു. മുന്നൂറോളം പേർ പരിശോധന നടത്തി. 

ഐ എം എ സെൻട്രൽ കൗൺസിൽ അംഗം ഡോ: കെ വി പുഷ്പാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു. 

അഭിലാഷ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. 

പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഡോ: റഹ്മത്ത് 
അഷ്റഫ് നെയ്തല്ലൂർ, പ്രണവം പ്രസാദ്, ജഹീർ തുടങ്ങിയവർ സംസാരിച്ചു. 

കെ പി അബ്ദുറസാഖ് സ്വാഗതവും , സി സി മൂസ്സ നന്ദിയും പറഞ്ഞു. 

ഡോ: നഹാസ്, ഡോ,: ഗോഡ്വിൻ, ഡോ: രാജ, ഡോ: ആതിര, ഡോ : സമീറ , ഡോ: പ്രസീത തുടങ്ങിയവർ  പരിശോധനകൾക്ക് നേതൃത്വം നല്‍കി.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)