ആയുർവേദ പി ജി എൻട്രൻസ് പരീക്ഷയിൽ ഡോ.സൻഫി 42 റാങ്ക്
പൊന്നാനി: ആയുർവേദ പി ജി പ്രവേശന പരീക്ഷയിൽ ഡോ.എ പി എം . സൻഫി ഇസ്ഹാഖിന് അഖിലേന്ത്യാ തലത്തിൽ 42ാം റാങ്ക് . പ്രത്യേകകാറ്റഗറി വിഭാഗത്തിൽ 14 റാങ്കും ലഭിച്ചു. പൊന്നാനി സ്വദേശി കെആർ അബ്ദല്ലക്കുട്ടിയുടെയും എ പി എം സാറുവിന്റയും മകളാണ്. പൊന്നാനി സ്വദേശി ഇസ്ഹാഖാണ് ഭർത്താവ്. തൃശൂർ ഒല്ലൂർ ഗവർമെന്റ് ആയുർവേദ കോളജിൽ നിന്നാണ് ബിഎ എംഎസ് കരസ്ഥമാക്കിയത്.