പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ പുരാതന ‘ഗുഹ’ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ് സ്ഥലം സന്ദർശിച്ചു.. പൊന്നാനി എംഎൽഎ പി നന്ദകുമാർ. മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇന്‍ ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജ് ചരിത്രകാരൻ ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്കര്‍മ പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണത്തിനായി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആര്‍ച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.വാര്‍ത്ത പരന്നതോടെ നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടിയത്. പൊലീസെത്തി സ്ഥലത്ത് സുരക്ഷാവേലി സ്ഥാപിച്ചിരുന്നു. പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആര്‍ച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
By -
11/09/2022 01:27:00 AM0 minute read
0