കടലോര മേഖലയായ പൊന്നാനി അഴിമുഖം മേഖലകളില്‍ ചാകര. നാട്ടുകാര്‍ക്ക് കൗതുകമായി തീര്‍ന്നിരിക്കുകയാണ് കരക്കടിഞ്ഞ മത്തി ചാകര. രാവിലെ കരയ്ക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടല്‍ തീരത്ത് കൂട്ടമായി എത്തിയത്.ഏകദേശം ഒരു മണിക്കൂറോളം പൊന്നാനി എന്നിവിടങ്ങളില്‍ മത്തി കരക്കടിഞ്ഞിരുന്നു
. തിരകള്‍ക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങള്‍ കരയില്‍ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികള്‍ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു. തീരദേശ മേഖലകളില്‍ മത്തിക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു.