17കാരിയെ 26 കാരൻ വിവാഹം കഴിച്ചു:ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു
By -ponnani channel
2/05/2023 12:45:00 AM0 minute read
0
മൂന്നാറിൽ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തി.ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുവുള്ളെന്നും ഇരുവരും വവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി സി ഡബ്ല്യുസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി പൊലീസിന് നിര്‍ദേശം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍