2021 ലെ സി എം അബ്ദുറഹ്മാൻ സ്മാരക മാധ്യമ അവാർഡ് വി പി നിസാറിനും, പി കെ സോഫിയ ബിന്ദിനും. എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്മാരക കായിക പ്രതിഭ പുരസ്ക്കാരം സി എം സി നജ്ല യ്ക്കും.

ponnani channel
By -
0

വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക
വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ 

2021 ലെ സി എം അബ്ദുറഹ്മാൻ സ്മാരക മാധ്യമ അവാർഡ് വി പി നിസാറിനും, പി കെ സോഫിയ ബിന്ദിനും. എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്മാരക കായിക പ്രതിഭ പുരസ്ക്കാരം സി എം സി നജ്ല യ്ക്കും.


തിരൂർ
വെട്ടം ആലിശ്ശേരി പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാലയുടെ 2021 ലെ സി എം അബ്ദുറഹ്മാൻ സ്മാരക പത്രമാധ്യമ വിഭാഗം അവാർഡ് മംഗളം പത്രത്തിലെ മലപ്പുറം ജില്ലാ ലേഖകൻ വി പി നിസാറിനും ദൃശ്യമാധ്യമ വിഭാഗം അവാർഡ് മീഡിയാവൺ റിപ്പോർട്ടർ കെ പി സോഫിയ ബിന്ദിനും നൽകും.

2021 ഡിസംബർ 21 മുതൽ 28 വരെ മംഗളം പത്രത്തിൽ തുടർച്ചയായ് പ്രസിദ്ധീകരിച്ച "ഉടലിന്റെ അഴലളവുകൾ" എന്ന ഫീച്ചർ സ്റ്റോറിയാണ് വി പി നിസാറിനെ അവാർഡിന് അർഹനാക്കിയത്. വി പി നിസാറിന്റെ ഉടലിന്റെ അഴലളവുകൾ ട്രാൻസ് സമൂഹം നേരിടുന്ന അവഗണനയും ചൂഷണവും വസ്തുനിഷ്ഠമായി വായനക്കാരെബോധ്യപ്പെടുത്തുന്നു.

2021 നവംബർ 25 ന് മീഡിയ വൺ ടി വി യിൽ ടെലികാസ്റ്റ് ചെയ്ത 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന സ്റ്റോറിയാണ് കെ പി സോഫിയ ബിന്ദിനെ അവാർഡിന് അർഹയാക്കിയത്. കെ പി സോഫിയ ബിന്ദിന്റെ 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽനിന്ന് ഒളിച്ചോടുന്നതെന്തുകൊണ്ടാണെന്ന് യാഥാർഥ്യ
ബോധത്തോടെയും
സമചിത്തതയോടെയും അന്വേഷിക്കുന്നു. ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി.എം അബ്ദുറഹിമാന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് 10001 രൂപയും ശില്പവുമാണ് സമ്മാനിക്കുക. മുൻ വർഷങ്ങളിൽ നിലീന അത്തോളി (മാതൃഭൂമി), ദിനേശ് വർമ (ദേശാഭിമാനി) സെബി മാളിയേക്കൽ (ദീപിക) എന്നിവരാണ് മാധ്യമ അവർഡിന് അർഹരായത്. മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കോയ മുഹമ്മദ് ചെയർമാനായ സമിതിയാണ് വിധി നിർണയം നടത്തിയത്.

വായനശാല ഈ വർഷം മുതൽ ഏർപ്പെടുത്തിയ വായനശാലയുടെ ജീവനാഡിയും വെട്ടത്തെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്മാരക കായിക പ്രതിഭ പുരസ്ക്കാരത്തിന് വെട്ടത്തുകാരിയായ,
അണ്ടർ 19 വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീം അംഗം സി എം സി നജലയാണ് അർഹയായത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും
അടങ്ങിയതാണ് അവാർഡ് .അവാർഡ് ദാനം ഫെബ്രുവരി 14 ന് ചൊവ്വ വൈകിട്ട് 3.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.വെട്ടം ആലിശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ ഇ എൻ മോഹൻ ദാസ് മുഖ്യാതിഥിയാകും. തുടർന്ന് വിവിധ കലാപരിപാടികളും തീരം യവനികയുടെ പേരില്ലാപ്പാലം നാടകവും അരങ്ങേറുമെന്ന്
 സംഘാടക സമിതി ചെയർമാൻ അഡ്വ.പി ഹംസക്കുട്ടി, ജനറൽ കൺവീനർ പി പി നാസർ, 
സി എം ജസീന, പി പി പ്രജീഷ് , എം മുരളീധരൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)