വിസ്ഡം ഇസ്ലാമിക് കോൺഫറൻസ്

ponnani channel
By -
0
ആതവനാട് പഞ്ചായത്ത് സന്ദേശ പ്രചരണം നടന്നു

പുത്തനത്താണി: "മാനവരക്ഷയ്ക്ക് ദൈവിക ദർശനം" എന്ന പ്രമേയത്തിൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിനോടനുബന്ധിച്ച് ആതവനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദേശ പ്രചാരണ സംഗമം നടന്നു.

ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ജാസിർ സന്ദേശ പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജോ: സെക്രട്ടറി സയ്യിദ് മിസ്അബ് തങ്ങൾ അധ്യക്ഷത വഹിച്ചു. വിസ്ഡം ഓർഗനൈസേഷൻ രണ്ടത്താണി മണ്ഡലം പ്രവർത്തകസമിതി അംഗം നൂഹ് തങ്ങൾ, വിസ്ഡം യൂത്ത് രണ്ടത്താണി മണ്ഡലം വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ഒ .കെ. എന്നിവർ സംസാരിച്ചു

സന്ദേശ ദിനം, സന്ദേശ രേഖാ വിതരണം, സന്ദേശ വാഹന പ്രയാണം, അയൽ കൂട്ടങ്ങൾ, പൊതു പ്രഭാഷണങ്ങൾ, ആദർശ സംഗമങ്ങൾ, വിദ്യാർത്ഥി സംഗമങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾ എന്നിവക്ക് സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

അതവനാട് പാറയിൽ നടന്ന പൊതുസമ്മേളനം വിസ്ഡം സ്റ്റുഡൻസ് മലപ്പുറം വെസ്റ്റ് ഇല്ല പ്രസിഡണ്ട് മുഷ്താഖ് അൽ ഹികമി ഉദ്ഘാടനം ചെയ്തു. 

പുത്തനത്താണി ചെലൂരിൽ പൊതു സമ്മേളനം ഫെബ്രുവരി ആറിന് നടക്കും. റാഇഫ് എടക്കനാട് , സുബൈർ സലഫി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)