പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക

ponnani channel
By -
0

പങ്കാളിത്തപെൻഷൻ പദ്ധതി പുനഃപരിശോധന സമിതി റിപ്പോർട്ടിന്മേൽ സർവീസ് സംഘടനകളുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ തിരൂർ ഏരിയ വജ്രജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. തിരൂർ പൂക്കയിൽ ട്രസ്‌റ്റ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് യു. മധു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി. വിജയൻ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ സി. പി. അജിത്കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഏരിയ കമ്മിറ്റിയെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ -
പ്രസിഡണ്ട്‌ : മിലാഷ് സി എൻ, വൈസ് പ്രസിഡന്റുമാർ : കെ ജി ഹാഷ്മി, ബി. ഗംഗാദേവി,
സെക്രട്ടറി : പി. വിജയൻ,
ജോയിന്റ് സെക്രട്ടറിമാർ : അഭിലാഷ്. പി, ബിനു. എൻ,
ട്രഷറർ : സി. പി. അജിത്കുമാർ.
വനിത സബ് കമ്മിറ്റി കൺവീനർ : പി. പ്രവദ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)