വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി

ponnani channel
By -
0

തിരൂര്‍ : നടുവിലങ്ങാടി 1981-88 ഹിദായത്ത് സ്വബിയാന്‍ മദ്രസ്സയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ഒത്തു കൂടി. അന്നത്തെ അധ്യാപകനും, എച്ച്, എസ്,എം മദ്രസയിലെ ഇന്നത്തെ പ്രധാനധ്യാപകനുമായ കെ. ടി. അബൂബക്കര്‍ മുസ്ലിയാര്‍ സംഗമം ഉത്ഘാടനം ചെയിതു സംസാരിച്ചു.നമ്മുടെ സമൂഹത്തില്‍ എല്ലാ മേഖലയിലും എന്ത് വിഷയങ്ങൾ കാണുമ്പോഴും ഇടപെടുന്ന ഒരു സംഗമായി ഇടപെടാന്‍ കഴിയണമെന്നും, പ്രത്യേകിച്ചും ഇന്ന് നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയം, ഭൂഗഭം, വാഹനാപകടങ്ങൾ ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലും നിര്‍ഭയത്തത്തോടെ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു സംഗമായി തീരണം എന്നും അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മപെടുത്തി. ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥികളിൽ ഇങ്ങനെ ഒരു കൂട്ടായ്മ മറ്റു എവിടെയും കണ്ടിട്ടില്ലന്നും ഇത്തരം ഒരു സംഗമത്തില്‍ പങ്ക് എടുക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു. സംഗമത്തില്‍ ബാച്ചിലെ അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 2023 മെയ് മാസം ആറാം തിയതി തിരൂര്‍ നൂറ്ലൈക്കില്‍ വെച്ച് ബാച്ചിലെ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു കുടുംബ സംഗമം നടത്താൻ തീരുമാനമെടുത്തു. നടത്തിപ്പിന്റെ വിജയത്തിന് വേണ്ടി പുരുഷന്മാരില്‍ നിന്നും പതിനാറു പേരെയും, സ്ത്രീകളില്‍ നിന്ന് പത്തുപേരെയും ഉള്‍പെടുത്തി ഇരുപത്തിയാര്‍ പേർ ഉള്‍പെടുന്ന ഒരു സ്വാഗത കമ്മിറ്റിക്ക് രൂപം നല്‍കി. വിദേശത്ത് നിന്ന് അബ്ദുസലാം തെറ്റമ്മല്‍, ആസിഫ് തെക്കേ ഇടിവെട്ടിയകത്ത്(യു. എ. ഇ) അബ്ദുൽ ലത്തീഫ്‌ (കത്തര്‍)എന്നിവരെയും യോഗത്തിൽ കണ്ടത്തി. കോഡിനേറ്റു ചെയ്യുന്നതിന് വേണ്ടി നജീബ്,അബ്ദുള്ള, അയിഷാബി റഷീദ്, സെമീറ സലാമിനെയും നിയമിച്ചു. നജീബ്‌ തിരൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തിന് യാഹൂ ഹാജി ആനപടി സ്വാഗതവും, അബ്ദുള്ള പൂക്കയില്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)