ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0


തിരൂർ: സംസ്ഥാന യുവജന കമ്മീഷനും അക്ബർ അക്കാദമിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂർ അക്ബർ അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ശമീമ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത്‌ കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ എം സുഹൈൽ അധ്യക്ഷത വഹിച്ചു. തിരൂർ സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ വിഷയാവതരണം നടത്തി.
ലഹരി വിരുദ്ധ പ്രതിജ്ഞക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രതീപ് കുമാർ നേതൃത്വം നൽകി. ഷാഫി, സൽമത്, സപ്ന മജീദ് എന്നിവർ സംബന്ധിച്ചു. സത്താർ.സി സ്വാഗതവും ഷഹീർ. യു. കെ നന്ദിയും പറഞ്ഞു.

Photo
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ തിരൂർ അക്ബർ അക്കാദമിയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ നേതൃത്വം നൽകുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)