ക്ഷേത്രകമ്മറ്റി സെക്രട്ടറി അനിയൻ @ബാലകൃഷ്ണൻ,ബാലകൃഷ്ണപണിക്കർ എന്നിവർ ചേർന്ന് കൊടിയേറ്റുന്നു

ponnani channel
By -
0
പുല്ലൂണിക്കാവ് മഹോത്സവത്തിന് കോടിയേറ്റി.തുടർന്നുള്ള എട്ടു ദിവസങ്ങളിലും വിവിധ കലാ പരിപാടികളോടെ ഉത്സവം ഗംഭീരമായി നടത്താൻ തീരുമാനിച്ച കാര്യം സംഘാടകർ അറിയിച്ചു.സമാപന ദിവസം നടക്കുന്ന പ്രസാദ ഊട്ടിലേക്ക് ഇന്ന് മുതൽ തന്നെ പുല്ലൂണിയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും കൊണ്ടുവന്ന പലവ്യഞ്ജനങ്ങൾ കൊണ്ട് കലവറ നിറക്കൽ ചടങ്ങ് നടന്നു.ഇത് ഉത്സവത്തലെന്നുവരെ നടക്കും.ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് സുദേവ് കൽപ്പുഴ,തൃപ്രങ്ങോട് നടത്തുന്ന ഭക്തി ഗാനലാപനത്തോടെ തുടക്കമായി.തുടർന്നുള്ള ദിവസങ്ങളിൽ ഭക്തി പ്രഭാഷണം,ഭജൻ സന്ധ്യ,ചാക്ക്യാർ കൂത്ത്,നൃത്ത നൃത്യങ്ങൾ,തിരുവാതിര ക്കളി,നാടൻ പാട്ട്എന്നിവയും ചിട്ടയോടെ നടക്കും.അഞ്ചാം ദിവസമായ മാർച്ച് നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്യും.ഡോ.അനിൽ വള്ളത്തോൾ,ആലങ്കോട് ലീലാകൃഷ്ണൻ,തീരുർ ദിനേഷ്,എന്നിവർ പങ്കെടുക്കും.മാർച്ച് 7ന് 4.30ന് പുറപ്പെടുന്ന എഴുന്നള്ളത്തിന് ചിറ്റേപ്പുറത്തു ശ്രീക്കുട്ടൻ എന്ന ആന തിടമ്പേറ്റും.തുടർന്ന് വിവിധ ദേശക്കാരുടെ കൊടിവരവുകൾക്കും ചൈനീസ് വെടിക്കെട്ടിനും ശേഷം പ്രശസ്ത സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വ നാഥൻ അവതരിപ്പിക്കുന്ന ഗാനമേള യോടെ ഉത്സവത്തിന് സമാപനമാകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)