യൂത്ത് ലീഗ് നജ്ല സി.എം.സി യെ ആദരിച്ചു

ponnani channel
By -
0

തിരൂർ: അണ്ടർ 19 വനിതാ വേൾഡ് കപ്പിൽ പ്രഥമ കിരീടം കരസ്ഥമാക്കിയ ഇന്ത്യൻടീമിലെ താരം പറവണ്ണ മുറിവഴിക്കൽ സ്വദേശി നജ്ല സി.എം.സി യെ വെട്ടംപഞ്ചായത്ത് മുസ്ലിംയൂത്ത്ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ്, എം എസ്എഫ് കമ്മറ്റികളുടെ സാന്നിദ്ധ്യത്തിൽ പറവണ്ണ വേളാപുരം ബീച്ചിൽ വച്ച് നടന്ന ചടങ്ങ് തിരൂർ നഗരസഭാ അധ്യക്ഷ എ.പി നസീമ ഉദ്ഘാടനം ചെയ്തു. നജ്ലയുടെ മതാപിതാക്കൾ 
നൗഷാദ്, മുംതാസ് എന്നിവരെ
 ചടങ്ങിൽ ആദരിച്ചു.
പ്രസ്തുത പരിപാടിയിൽ പുതുതായി നിലവിൽ വന്ന വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ്, എം എസ് ഫ് കമ്മറ്റി ഭാരവാഹികളെയും സേവ് കേരളമാർച്ചിൽ പങ്കെടുത്തതിൻ്റെ പേരിൽ റിമാൻ്റിലായിരുന്ന പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സക്കീർ മുറിവഴിക്കൽ, ജമാൽ തുടങ്ങിയവരെയും അനുമോദിച്ചു.
        പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫാസിൽ സി എം ടി അധ്യക്ഷനായ പരിപാടിയിൽ ആക്ടിംഗ് സെക്രട്ടറി റഫൂക്ക് പറവണ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി ഇ ലത്തീഫ്, ജനറൽ സെക്രട്ടറി യു കമറു മാസ്റ്റർ, ട്രഷറർ വി അലിക്കുട്ടി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ റിയാസ്, പഞ്ചായത്ത് എം എസ് എഫ് പ്രഡിഡൻ്റ് റഷാദ്, സെക്രട്ടറി മിൻഷാൻ, ട്രഷറർ ഇൻഷാദ് , ലത്തീഫ് കാരാട്ട്കടവ്
തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ സിദ്ധീഖ് പറവണ്ണ, എ ഇസ്മാഈൽ, മുഹമ്മദ് കുട്ടി കെ.ടി.ഒ, എം.പി റാഫി, എം.കെ അഷ്റഫ് സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി എം ഷറഫു, റാസിക്ക് ആലിൻ ചുവട്, നൗഫൽ പറവണ്ണ, പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. 


ഫോട്ടോ: വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പറവണ്ണ വേളാപുരം ബീച്ചിൽ സംഘടിപ്പിച്ച ആദരം പരിപാടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)