തിരൂർ റെയിൽവേ സ്റ്റേഷനിൽ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക*

ponnani channel
By -
0
തിരൂർ : ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ സൗകര്യങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. 
തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന മുഴുവൻ ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ടി. ഇബ്നുൽ വഫയുടെ നേതൃത്വത്തിൽ പ്രതിനിധികൾ നിവേദനം നൽകിയത്.

സ്റ്റേഷൻ വിപുലീകരണത്തിൻ്റെ ഭാഗമായി പുതിയ എസ്കലേറ്റർ, രണ്ടുഭാഗത്തും ഇ-ടിക്കറ്റിങ് കൗണ്ടറുകൾ, പാർക്കിംഗ് ഏരിയ വർദ്ധിപ്പിക്കൽ എന്നിവയാണ് പുതിയ പദ്ധതിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 ബിജെപി സംസ്ഥാന സമിതി അംഗം ജനചന്ദ്രൻ മാഷ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം അറുമുഖൻ തള്ളശ്ശേരി, ടി. ഹരിദാസ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)