മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻയാത്രയയപ്പ് നൽകി.

ponnani channel
By -
0

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഈ മാസം 8, 9, 10 തിയ്യതികളിൽ നടക്കുന്ന കേലോ ഇന്ത്യാ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് മത്സരിക്കാൻ പോകുന്ന മലപ്പുറം ജില്ലയിലെ കളരിയഭ്യാസികൾക്ക് തിരൂർ റെയിൽവേ സ്റ്റേഷനിൽ മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ
യാത്രയയപ്പ് നൽകി. ജില്ലയിൽ നിന്ന് 13 കളരിയഭ്യാസികളും നാല് കളരി ഗുരുക്കന്മാരുമാണ് ഗ്വാളിയോറിലേക്ക് പോകുന്നത്. തിരൂർ ഡി.വൈ.എസ്.പി. കെ.എം ബിജു കളരിയഭ്യാസികൾക്ക് പനിനീർ പൂക്കൾ നൽകി യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. ഇ. മമ്മദ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മലപ്പുറംസ്പോർട്സ് കൗൺസിൽ അംഗം പി. ഹൃഷികേശ് കുമാർ മുഖ്യാതിഥിയായിരുന്നു.ആർ.പി.എഫ് എ.എസ്.ഐ. ഷിജു,അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഹനീഫ ഗുരുക്കൾ, ജില്ലാ സെക്രട്ടറി എൻ.പി.സുരേഷ് ഗുരുക്കൾ എന്നിവർ സംഗിച്ചു. ജില്ലയിലെ വിവിധ കളരികളിലെ ഗുരുക്കന്മാർ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)