ഡോ:അനിൽ വള്ളത്തോളിനെ തീരുർ പൗരാവലി ആദരിച്ചു

ponnani channel
By -
0
തീരുർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല
 വൈസ് ചാൻസലർ
പദവിയിൽ നിന്നും 5വർഷത്തെ സൂത്യാർഹമായ സേവനത്തിനു ശേഷം 
പടിയിറങ്ങുന്ന ഡോ: അനിൽ വള്ളത്തോളിനെ തീരുർ പൗരാവലി ആദരിച്ചു..
തിരൂർ മംഗലം സ്വദേശിയായ ഡോ: അനിൽ വള്ളത്തോൾ
വൈസ് ചാൻസലർ പദവിയിരിക്കെ തിരുരിന്റെ പൊതു സമൂഹത്തിൽ നടത്തിയ സേവന
പ്രവർത്തനങ്ങളെ മാനിച്ചാണ് ആദരവ് നൽകിയത്.
ചടങ്ങിൽ മലയാള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "മലബാർ പ്രക്ഷോഭം ശതാബ്ദി ചിന്തകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

ഹോപ്പ് തീരുരിന്റെ
ആഭിമുഖ്യത്തിൽ 
 സംഘടിപ്പിച്ച പരിപാടി കുറുക്കോളി മൊയ്‌ദീൻ എം. എൽ. എ ഉത്ഘാടനം ചെയ്തു.
തീരുർ നഗര സഭ ചെയർപേഴ്സൺ എ. പി. നസീമ ആദ്യക്ഷത വഹിച്ചു.
തീരുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ :യൂ. സൈനുദ്ധീൻ പൊന്നാട അണിയിച്ചു.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ്ചാൻസലർ പദവിയൊഴിയുന്ന ഈ അവസരത്തിൽ സർവകലാശാലയുടെ ഓരോ പ്രവർത്തനത്തിലും പൊതു സമൂഹത്തെക്കൂടി പരിഗണിച്ചുകൊണ്ടുപോകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന്
ഡോ:അനിൽ വള്ളത്തോൾ പറഞ്ഞു.
ജനിച്ചതും പഠിച്ചതും തിരൂരിൽ ആണെന്നും ഇനിയും എന്റെ നാട്ടുകാർക്കൊഒപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സർവകലാശാല മുൻ ചരിത്രവിഭാഗം മേധാവി ഡോ:കെ. ഗോപാലൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
ഗായകൻ ഫിറോസ് ബാബു,
പി. പി. അബ്ദുറഹിമാൻ,
മുജീബ് താനാളൂർ,
വിനോദ് ആലത്തിയൂർ 
അഡ്വ. എം. വിക്രം കുമാർ,ആസാദ് മുപ്പൻ 
ഡോ. പി. ശിവദാസൻ,
ഡോ:മഞ്ജുഷ ആർ വർമ്മ,
ഡോ:എൽ. സുഷമ, പി. സി. ഉണ്ണിചെക്കൻ എന്നിവർ സംസാരിച്ചു.
തുടർന്ന് സംഗീത പരിപാടിയും നടന്നു.


ഫോട്ടോ അടിക്കുറിപ്പ്

 1.മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോളിന് തിരൂർ പൗരാവലിയുടെ ഉപഹാരം കുറുക്കളി മൊയ്തീൻ എംഎൽഎ നൽകുന്നു.

2. മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ: അനിൽ വള്ളത്തോളിനെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യൂ സൈനുദ്ദീൻ ഷാൾ അണിയിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)