ആലത്തിയൂർ വാൾഡോഫ് സ്കൂൾ വാർഷികം

ponnani channel
By -
0

തിരൂർ ആലത്തിയൂർ മലബാർ വാൾഡോഫ് സ്കൂൾ ഇരുപത്തിയാറാം വാർഷികം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 7,8 തീയതികളിൽ പൂഴിക്കുന്ന് കൈരളി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയാണ്. കലയിലൂടെ പഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ, വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്കാണ് അരങ്ങൊരുക്കിയിരിക്കുന്നത്. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി ശാലിനി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ തിരൂർ ജോയിന്റ് ആർടിഒ എം അൻവർ മുഖ്യാതിഥിയായിരിക്കും. ഡോക്ടർ അസ്ഹർ കള്ളിയത്ത്, കലാഭവൻ അനിൽ തുടങ്ങിയവർ അതിഥികളായി എത്തും. സ്കൂൾ പിടിഎ പ്രസിഡണ്ട് എം കെ ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിക്കും. എച്ച് എം ബിന്ദു ദേവദാസ് റിപ്പോർട്ട് സമർപ്പിക്കും. എം മുസ്തഫ ഹാജി, ടികെ എം ബഷീർ, അബ്ദുൽ ഗഫൂർ എൻ, കിഷോർ കുമാർ, മുഹമ്മദ് അലി, വി കെ അബ്ദുൽ റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സ്കൂൾ പിൻസിപ്പാൾ പി എം മുസ്തഫ സ്വാഗതവും പ്രോഗ്രാം കൺവീനർ സുജിത അജിത് നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ സ്കൂൾ വിദ്യാർത്ഥികളായ മറിയം എംകെ,മുഹമ്മദ് ആദം ടി, ആത്മിക രജിഷ് കെ മാത്തിമ നിമ പി എന്നിവരും സ്കൂൾ പ്രിൻസിപ്പാൾ പി എം മുസ്തഫ മാസ്റ്റർ,സ്കൂൾ എച്ച് എം ബിന്ദു ദേവദാസ് കെ , കെ രസിത എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)