മാഘ മകഹോത്സവത്തോടനുബന്ധിച്ച് വിവിധ രാജകുടുംബ പ്രതിനിധികൾ തിരുന്നായി ൽ ഒത്തുചേർന്നപ്പോൾ

ponnani channel
By -
0

നിളാമണപ്പുറത്ത് രാജവംശപരമ്പരകൾ ഒത്തു ചേർന്നു
തിരുന്നാവായ:രാജഭരണകാലത്തെ സ്മൃതികൾ ഓർത്തെടുത്ത് വിവിധ രാജ വംശപരമ്പരകൾ നിളാമണപ്പുറത്ത് ഒത്തുചേർന്നത് ത്രിമൂർത്തി സ്നാന ഘട്ടിലെ മാഘമക മഹോത്സവത്തിൽ കൗതുകമായി. പരപ്പനാട് രാജവംശം, കൊച്ചി രാജ വംശം വള്ളുവനാട് രാജവംശം, വെട്ടത്തു നാട് രാജവംശം പ്രതിനിധികളാണ് മാഘമക മഹോത്സവത്തിലെ രാജവംശ സംഗമത്തിൽ ഒത്തുചേർന്നത്.മലബാറിൽ നിന്നും ഭീതിയോടെ പ ലായനം ചെയ്ത രാജകുടുംബങ്ങൾക്ക് തിരുവിതാംകൂർ രാജവംശം അഭയം നൽകിയതിനെക്കുറിച്ചാണ് പരപ്പനാട് രാജവംശത്തിലെ ടി.ആർ.രാമവർമ്മ ഓർത്തെടുത്തത്.അന്ന് പലായനം ചെയ്തവരിൽ പലരും പിന്നെ മലബാറിലേക്ക് മടങ്ങിയിട്ടില്ല. മലബാറി ലേക്ക് മടങ്ങിയവരുടെ പരമ്പരകൾ തിരുവിതാംകൂറിൻ്റെ സഹായത്തെ നന്ദിയോടെ ഇന്നും ഓർക്കുന്നതായി അദ്ദേഹം പറഞ്ഞു. ചരിത്ര വസ്തുതകൾ പലതും ഇന്നും മറ നീക്കി പുറത്തു വരാതെ കിടക്കുന്നുണ്ടെന്നും മാമാങ്ക ചരിത്രം കാലഗതിക്കൊത്ത് മാറ്റം വരുത്തുന്നത് കാണുന്നുണ്ടെന്നും കൊച്ചി രാജകുടുംബാംഗം രാമഭദ്രൻ തമ്പുരാൻ പറഞ്ഞു. ഭാരതപ്പുഴയുടെ ഉത്സവം ഒരു വ്യാണിജ്യ ഉത്സവം കൂടിയായി പരിണ
മിച്ചതിൻ്റെ ആധാരം ഭാരതപ്പുഴയുടെ ഉത്സവമാണെന്നും ഒരു ഉത്സവമുണ്ടെങ്കിലേ ഒരു 
വാണിജ്യവും വ്യാപാരവും ഉണ്ടാവുകയുള്ളു. ഇവ രണ്ടുംബന്ധപ്പെട്ടുകിടക്കുന്നതായും അദ്ദേഹം പറഞ്ഞു.മഹത്തായ ഒരു സാംസ്കാരിക പാരമ്പര്യത്തിൻ്റെ ചരിത്രമാണ് ഭാരതപ്പുഴയുടെ ഉത്സവത്തിനുള്ളതെന്നും രാമഭദ്രൻ തമ്പുരാൻ കൂട്ടിച്ചേർത്തു.മാഘമക മ
ഹോത്സവത്തിന് യുദ്ധസ്വഭാവം വന്നത് പിൽക്കാലത്താണെന്ന അഭിപ്രായമാണ് വള്ളുവനാട് രാജവംശത്തിലെ എം.സി. കൃഷ്ണകുമാർ വർമ്മ രാജ നടത്തിയത്.രാജ ഭരണം നിലച്ചെങ്കിലും അക്കാലത്തെ നന്മയുടെ നാൾവഴികൾ വെട്ടത്തു രാജവംശത്തിലെ മനോജ് വർമ്മയും ശോഭാവർമ്മയും പങ്കുവെച്ചു.പങ്കെടുത്ത രാജകുടുംബാംഗങ്ങളെ താനൂർ അമൃതാനന്ദമയീ മഠത്തിലെ മഠാധിപതി അതുല്യമൃതപ്രാണാ പൊന്നാട ചാർത്തിയും ശബരിമല മുൻ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി കിരീടധാരണം നടത്തിയും ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)