അനധികൃത മദ്യ കടത്തിനിടെ യുവാവ് പിടിയിൽ

ponnani channel
By -
0

ബീവറേജസ് ഷോപ്പിൽ നിന്നും അമിത അളവിൽ മദ്യം വാങ്ങി വിൽപ്പനയ്ക്കും മറ്റുമായി കൊണ്ടുപോകുന്നതിനിടെ ഒഴുർ സ്വദേശി മൂത്തേടത്ത് പ്രവീൺ(28) നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ബീവറേജ് ഔട്ട് ലെറ്റുകളിൽ നിന്നും അമിത അളവിൽ മദ്യം വാങ്ങി തിരൂർ താനൂർ മേഖലകളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇയാളിൽ നിന്നും 12 കുപ്പികളിലായി ആറ് ലിറ്ററോളം മദ്യം പോലീസ് പിടിച്ചെടുത്തു. ഒരാൾക്ക് നിലവിൽ മൂന്ന് ലിറ്റർ മാത്രമേ മദ്യം കൈവശം വയ്ക്കാൻ പാടുള്ളൂ എന്നാണ് നിയമം. തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ.വി സീനിയർ സി.പി.ഒ രാജേഷ്  സി.പി.ഒ ആദർശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അധികൃത മദ്യ കടത്തും വില്പനയും തടയുന്നതിനായി കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരൂർ സി.ഐ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)