ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ സമീർ ചെമ്പയിൽ വിവാഹ ധന സഹായഹസ്തമായി വീണ്ടും

ponnani channel
By -
0
ദുബായിലെ കരാമയിലാണ് പൊന്നാകാരന്റെ ചായക്കട പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പൊന്നാനി സ്വദേശിയും പ്രമുഖ പ്രവാസി വ്യവസായിയുമായ സമീർ ചെമ്പയിലിന്റെ ഉടമസ്‌ഥതയിലാണ് പുതിയ സംരംഭം ആരംഭിചിരിക്കുന്നത്. പൊന്നാനിയുടെ തനത് വിഭവങ്ങളും നാടൻ പലഹാരങ്ങളുമെല്ലാം ഉൾപെടുത്തികൊണ്ടാണ് ഏറെ വ്യത്യസ്തമായ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

അബൂ ജാസിം മുഹമ്മദ്‌ സംരംഭം ഉൽഘടനം ചെയ്തു.

ഉത്ഘാടനം കേമമാകുന്നതിലുപരി
എന്നും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താറുള്ള സമീർ ചെമ്പയിൽ, തന്റെ പുതിയ സംരം ഭത്തിന്റെ ഉത്ഘാടനതിന് ചെലവാകുന്ന തുകയും മറ്റൊരു സാമൂഹിക പ്രവർത്തനത്തിന് വേണ്ടിയാണ് മാറ്റിവെക്കുന്നത്.നിർധരരായ പത്തു കുടുബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ ധന സഹായം ചെയ്യുന്നതിന് വേണ്ടി ഉത്ഘാടനതിന് വേണ്ടി ചെലവഴികേണ്ട 5 ലക്ഷം രൂപ സമീർ ചെമ്പയിൽ മാറ്റിവെക്കുന്നത്.ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് അദ്ദേഹം.9847688200 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം എന്നാണ് സമീർ ചെമ്പയിൽ അഭ്യർത്ഥിക്കുന്നത്. അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹതപ്പെട്ട 10 കുടുംബങ്ങളിലെ പെൺകുട്ടികൾകാണ് അമ്പത്തിനായിരം രൂപ വെച്ച് നൽകാൻ ഉദ്ദേശിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)