എം ഇ എസ് കോളേജിൽ ഇൻഡോർ കബഡി കോർട്ട് നിർമ്മിക്കും. മന്ത്രി അബ്ദുറഹിമാൻ

ponnani channel
By -
0


പൊന്നാനി : പൊന്നാനി എം ഇ എസ് കോളേജിലെ കബഡി കോർട്ടിനെ ഇൻഡോർ കോർട്ടായി ഉയർത്തുമെന്നും
നിലവിലുള്ള ഫിറ്റ്നസ് സെന്റർ വിപുലീകരിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു .കോളേജിൽ നടന്ന സ്പോർട്സ് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 

കേരളത്തിന്റെ കായിക വികസനത്തിനായി പുതിയ കായിക നയം കൊണ്ടുവരുമെന്നും
കേരളത്തിലെ സർവ്വകലാശാലകളെ ഇന്ത്യയിലെ മികച്ച കായിക നിലവാരമുള്ള സർവ്വകലാശാലകളായി ഉയർത്താനാവശ്യമായ പദ്ധതികൾ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ കായിക ഇനങ്ങളിൽ ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റിയിൽ മികച്ച വിജയങ്ങൾ നേടിയ കുട്ടികൾക്കും പരിശീലകർക്കും മന്ത്രി പുരസ്കാരങ്ങൾ നൽകി. എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻ ഡോ. വി യു അമീറ, കോളേജ് സെക്രട്രറി പ്രൊഫ. മുഹമ്മദ് സഗീർ കാദിരി, കായികാധ്യാപകൻ പ്രൊഫ. കെ അക്ബർ, സ്റ്റാഫ് സെക്രട്രറി പ്രൊഫ. കെ എം റിയാസ്, യൂണിയൻ ചെയർമാൻ സവാദ് എന്നിവർ പ്രസംഗിച്ചു

ചിത്രം :

എം ഇ എസ് പൊന്നാനി കോളേജിൽ നടന്ന സ്പോർട്സ് കോൺവൊക്കേഷൻ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)