ക്രിക്കറ്റ് താരം നജ്ലക്ക്ശാന്തിനഗർ കൂട്ടായ്മയുടെ സ്വീകരണം.

ponnani channel
By -
1 minute read
0

തിരൂർ : ലോക വനിത ക്രിക്കറ്റ് താരം നജ്ല സി എം സി ക്ക് ശാന്തി നഗർ കൂട്ടായ്മ സ്വീകരണം നൽകി. നജ്ല പഠിച്ച ശാന്തി നഗർ സ്വലാഹ് ഇ എം എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ നിറമരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി സ്വീകരണ പരിപാടി ഉൽഘടനം ചെയ്തു. സി എം സി ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ശാന്തി നഗർ കൂട്ടായ്മയുടെ ഉപഹാരം ഇസ്മായിൽ പുതുശ്ശേരിയും സ്വലാഹ് സ്കൂളിന്റെ ഉപഹാരം ഖൈറുന്നിസയും നൽകി.വാർഡ് മെമ്പർ ശ്രീധരൻ, ടി. സാജിദ്, ഖാജ ശിഹാബ്, അബ്ദു ഷുക്കൂർ, ടി മുനീർ , സി എം സി ഖാദർ  എന്നിവർ പ്രസംഗിച്ചു. സ്വലാഹ് സ്കൂളിലെ വിദ്യാർത്ഥികൾ രക്ഷിതാക്കൾ നാട്ടുകാർ ഉൾപ്പെടെയുള്ള പൗരവലിയുടെ സ്വീകരണത്തിന് നജ്ല യുടെ പിതാവ് നൗഷാദ് മാതാവ് മുംതാസ് എന്നിവരും സന്നിഹിതരായിരുന്ന. ഖാജ സിറാജ്, സി എം എ സകീർ, റഷീദ് വി.ഇ, ഗഫൂർ വി ,ഷംല സാജിദ് എന്നിവർ നേതൃത്വം നൽകി. നജ്ല മറുപടി പ്രസംഗം നടത്തി.



ഇന്ത്യൻ വനിത ക്രിക്കറ്റ് താരം നജ്ല സി എം സി ക്ക് ശാന്തി നഗർ കൂട്ടായ്മയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)