516 ആം പൊന്നാനി ആണ്ട് നേർച്ച മാർച്ച്‌ 7,8,9 ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ponnani channel
By -
0
516 ആം പൊന്നാനി ആണ്ട് നേർച്ച മാർച്ച്‌ 7,8,9 ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


ദക്ഷിണ ഇന്ത്യയിലെ ചരിത്ര പ്രസിദ്ധമായ മലബാറിലെ മക്കയായ പൊന്നാനി വലിയ ജുമഅത്ത് പള്ളിയുടെ സ്‌ഥാപകനും വിശ്വപ്രസിദ്ധ പണ്ഡിതനും സൂഫി വാര്യനുമായ അശൈഖ് സൈനുദ്ധീൻ മഖദൂo ഒന്നാമൻ 516ആം അണ്ട് നേർച്ച യും സ്വലാത്ത് വാർഷികവും വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


മാർച്ച്‌ 7 ന് നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹബീബ് തൂറാബ് അസഖഫി തലപ്പാറ നേതൃത്വം നൽകും.
അനുസ്മരണ സംഗമം പൊന്നാനി മഖ്ധൂം എം പി മുത്തുകൊയ തങ്ങൾ ഉത്ഘാടനം ചെയ്യും. വി സയ്യിദ് മുഹമ്മദ്‌ തങ്ങൾ അധ്യക്ഷൻ വഹിക്കും. കൂട്ടമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുള്ള ഭാഗവി ഇയ്യാട് സ്വാഗതവും എം അമ്മട്ടി മുസ്‌ലിയാർ നന്ദിയും പറയും. മൗലിദ് ജൽസ, ഖത്തമുൽ ഖുർആൻ, ദിക്ർ ദുആ സമ്മേളനം എന്നിവയും നേർച്ചയു ടെ ഭാഗമായി നടക്കും.ചടങ്ങിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)