സഹജീവികൾക്കുള്ള ദാഹജലം പദ്ധതിയുടെ തുടക്കം

ponnani channel
By -
0
*സഹജീവികൾക്കുള്ള ദാഹജലം പദ്ധതിയുടെ തുടക്കം* ... .തിരൂർ: അസോസിയേഷൻ ഓഫ് അലൈൻസ് ക്ലബ്ബ്സ് ഇന്റർനാഷണൽ തിരൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കും , മറ്റു ജീവജാലങ്ങൾക്കും ഈ ചുട്ടുപൊള്ളുന്ന വേനനിൽ കാരുണ്യത്തിന്റെയും , അതിജീനത്തിന്റെയും നിലനിൽപിന്നായി എല്ലാ വീടുകളിലും ദാഹജലം വീട്ടുമുറ്റത്തും പരിസരങ്ങളിലും വെച്ചു കൊണ്ട് സഹജീവികളോട് കരുണ കാണിക്കാൻ വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും ബോധവൽകരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തിരൂർ പോലീസ് ലൈനിലുള്ള ഐഎച്ച്ടി കംപ്യൂട്ടർ കോളേജിലെ വിദ്യാർത്ഥികളെയും , അദ്ധ്യാപകരേയും റെസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെയും സംഘടിപ്പിച്ചു കൊണ്ട് വരുംതലമുറക്ക് പ്രചോതനമായി നടത്തുകയുണ്ടായി . ചടങ്ങിൽ അലൈൻസ് ഇന്റർനാഷണൽ ഡിസ്ട്രീക്റ്റ് ഗവർണ്ണർ ഷമീർ കളത്തിങ്ങൽ വെള്ളം നിറച്ച കുടം വെച്ചു കൊണ്ട് ഉൽഘാടനം ചെയ്തു, ഇതിന്റ പ്രത്യേകതയേയും ആവശ്യകതയെപ്പറ്റിയും ജില്ലാ റെസിഡർസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെകെ റസാക്ക് ഹാജി വിവരിക്കുകയും ചെയ്തു. ചടങ്ങിൽ ടികെ ശരണ്യ, കെവി സൈനബ, എംപി കതീജ, എം വിജി,എപി ആതിര , എംപി ഫാദിഷ , യു മുർഷിദ, പി സുനയ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)