നിയമങ്ങളെ സംബന്ധിച്ച് വനിതകൾ ബോധവതികളായിരിക്കണം:*സുബിത ചിറക്കൽ

ponnani channel
By -
0
പൊന്നാനി:സ്ത്രീകൾക്കെതിരെ മാനസികമായും ശാരീരികമായും നടന്നുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനുളള നിയമങ്ങളെ സംബന്ധിച്ച് സ്തീകൾ ബോധവതികളായിരിക്കണമെന്ന് പൊന്നാനി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി ചെയർപേഴ്സനും,  പൊന്നാനി  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജിയുമായ സുബിത ചിറക്കൽ പറഞ്ഞു. 

വിവാഹവുമായി ബന്ധപ്പെട്ട് യഥേഷ്ടം സ്വർണ്ണവും വാഹനവും മറ്റു സ്വത്തുക്കളുമെല്ലാം  കൊടുത്താലും പെൺകുട്ടികളുടെ ഭാവി സുരക്ഷിതമല്ലെന്നും,
ഉയർന്ന വിദ്യാഭ്യാസം കൊടുത്തതുകൊണ്ടും അവർ സുരക്ഷിതരാണെന്ന് പറയാൻ പറ്റാത്ത സാഹചര്യങ്ങളാണ് സമൂഹത്തിൽ നിലനില്‍ക്കുന്നതെന്നും അതിനാൽ ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളെയും മാനസികാരോഗ്യം ഉള്ളവരായി വളർത്താൻ ശ്രദ്ധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. 

പി സി ഡബ്ല്യു എഫ് വനിതാ മൂന്നേറ്റത്തിന്നായി നടത്തി വരുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടി രേഖപ്പെടുത്തുകയും , സംഘടനക്ക് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി , പൊന്നാനി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ താലൂക്കിലെ പ്രശസ്ത സംരംഭക കൂടിയായ വട്ടംകുളം പഞ്ചായത്തിലെ കരുവാട്ട് മന: എ  ജയശ്രീ യെ പ്രഥമ പി സി ഡബ്ല്യു എഫ് മഹിളാ കീർത്തി പുരസ്കാരം നൽകി ആദരിച്ചു. 

പൊന്നാനി പോലീസ് എസ് ഐ 
സുബി. ടി. ദാസ് മുഖ്യാതിഥിയായിരുന്നു. 

നിയമ ബോധവത്കരണ ക്ലാസിന് അഡ്വ: ഹണി കെ വി നേതൃത്വം നല്‍കി. 

വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. 

ബീക്കുട്ടി ടീച്ചർ , സമീറ ഇളയേടത്ത്, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ സംബന്ധിച്ചു. 

ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. ഹൈറുന്നീസ പാലപ്പെട്ടി പ്രാർത്ഥനാ ഗീതം ആലപിച്ചു. 

തുടർന്ന് വനിതാ അംഗങ്ങൾ
അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. മത്സര വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. 

ട്രഷറർ ബൽകീസ് കാലടി നന്ദി പറഞ്ഞു. റോസിനി പാലക്കൽ പരിപാടികൾ നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)