തിരൂർ : വേനൽ കടുത്തത്തോടെ ദാഹ ജലത്തിനായി അലയുന്ന പടവകൾക്ക് തണ്ണീർ കുടം ഒരുക്കി വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാർഥികളാണ് വിദ്യാലയ പരിസരത്തുള്ള വൃക്ഷങ്ങളിൽ തണ്ണീർ കുടങ്ങൾ ഒരുക്കിയത്. വിദ്യാലയത്തിലെ തണൽ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളാണ് പറവകൾക്ക് ദാഹ ജലം ഒരുക്കിയത്. വിദ്യാർഥികളായ ഫാത്തിമ നജ,ഷൻസാ കമർ, അക്സ കദീജ, ഹുസൈർ അലി, മുഹമ്മദ് നെസൽ, അസ്മ ഐമൻ, ഐഷ മറിയം അദ്ധ്യാപകരായ ,നാസ്സർ ടി എം, നൂർജഹാൻ, പ്രേമ, തുടങ്ങിയവർ നേതൃത്വം നൽകി.
പറവകൾക്ക് തണ്ണീർ കുടം ഒരുക്കി വിദ്യാർത്ഥികൾ
By -
3/15/2023 04:50:00 AM0 minute read
0