പൊന്നാനി: എസ് എം എ പൊന്നാനി സംഘടിപ്പിച്ച . മദ്രസ്സ അധ്യാപകൾക്കും. നിർദ്ധ രരായ കുടുംബങ്ങൾക്കും റംസാനിന്റെ മുന്നോടിയായി തന്നെ ഭക്ഷണ വിഭവങ്ങളുടെ കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ നിർവ്വഹിച്ചു.
പരിശുദ്ധമായ റംളാൻ ശരീഫിന്റെ പവിത്രത കാത്ത് സൂക്ഷിക്കാൻ നാം എല്ലാവരും തയ്യാറാവണ മെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധമായ ഖുർആൻ ശരീഫുമായി എപ്പോഴും ബന്ധം പുലർത്തണമെന്നും ഒരു മിനുറ്റും പാഴാക്കാതെ ഖുർഹാൻ പാരായണം നടത്തണമെന്നും സത്യവിശ്വാസികളുടെ ലക്ഷ്യം അതാണന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായിൽ അൻവരിയുടെ അധ്യക്ഷതയിൽ
ശാഹുൽ ഹമീദ് മൗലവി .എ ബി ഉമ്മർ , പി കാദർ. ഉസ്മാൻ കാമിൽ സഖാഫി, മുഹമ്മദലി സഖാഫി, റഫീഖ് സഅദി . യാസിർ ഇർഫാനി .പി പി ഹംസത്ത് മുസ്യാർ . അലി സഅദി എന്നിവർ സംസാരിച്ചു.