എലൈറ്റ് കോൺഫറൻസ് നടത്തി.

ponnani channel
By -
0
എലൈറ്റ് കോൺഫറൻസ് നടത്തി.
എസ്.വൈ.എസ് പൊന്നാനി സോൺ ദഅവ ഡയറക്ടറേറ്റിനു കീഴിൽ ഇസ്ലാമിലെ സകാത്ത്, സാമ്പത്തിക ക്രയവിക്രയം എന്നിവ സംബന്ധിച്ച് പഠന സംഗമം എലൈറ്റ് കോൺഫറൻസ് സമസ്ത ജില്ലാ മുശാവറ മെമ്പർ അശ്റഫ് ബാഖവി അയിരൂർ ഉദ്ഘാടനം നിർവ്വഹിച്ചു. സോൺ പ്രസിഡണ്ട് അബ്ദുൽ കരീം സഅദിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ അബ്ദുൽമജീദ് അഹ്സനി ചെങ്ങാനി വിഷയാവതരണം നടത്തി. കെ.വി ശക്കീർ, ഉസ്മാൻ കാമിൽ സഖാഫി,ഹംസത്ത് പൊന്നാനി, മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സിദ്ദീഖ് അൻവരി തുടങ്ങിയവർ സംബന്ധിച്ചു.
സകാത്ത് ഉൾപ്പെടെയുള്ള ഇസ്ലാമിക സാമ്പത്തിക ക്രയവിക്രയങ്ങൾ വലിയ സാമൂഹിക സേവനമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ സകാത്ത് പണക്കാരന്റെ ഔദാര്യമല്ല,പാവപ്പെട്ടവന്റെ അവകാശമാണ്. പാവപ്പെട്ടവരെ ചേർത്ത് പിടിക്കാനുള്ള സകാത്ത് സംവിധാനങ്ങളിൽ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിഷയാവകാരകൻ ഉദ്ബോധിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)