കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ
ഉപകേന്ദ്രമായ പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് & റിസർച്ച് (ICSR )
എന്ന സ്ഥാപനത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അവധിക്കാല കോഴ്സിനു അപേക്ഷ ക്ഷണിച്ചു.
8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സിലേക്കും, പ്ലസ് വൺ,
പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള
സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ htts://kscsa.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 10 നകം റജിസ്റ്റർ ചെയ്യണം.
സംവരണത്തിന് അർഹതയുള്ള മുസ്ലിം ന്യൂനപക്ഷ, പട്ടിക ജാതി , പട്ടിക വർഗ വിദ്യാർത്ഥികൾ ഏപ്രിൽ 11 ന് 10 മണിക്കു നടക്കുന്ന
പ്രവേശന പരീക്ഷ എഴുതണം. ക്ലാസുകൾ ഏപ്രിൽ 12 ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
0494 2665489
9846715386
9645988778