മുസ്ലീം ലീഗ് വിളംബര ജാഥ സംഘടിപ്പിച്ചു

ponnani channel
By -
0


തിരൂർ: മാർച്ച് 10ന് ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗ് 75ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി വെട്ടം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. തിരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ഇ ലത്തീഫ്, ജനറൽ സെക്രട്ടറി യു.പി ഖമറു എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കോതപറമ്പിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പറവണ്ണയിൽ സമാപിച്ചു. ജാഥക്ക് മുസ്ലീം ലീഗ് തിരൂർ മണ്ഡലം സെക്രട്ടറി ഷഫീഖ് കുന്നത്ത്, വെട്ടം പഞ്ചായത്ത് ഭാരവാഹികളായ വി.അലിക്കുട്ടി, സിദ്ധീഖ് പറവണ്ണ, കെ.ഐ അബ്ദുൽ നാസർ, സലാം പടിയം,എ ഇസ്മാഈൽ, മുഹമ്മദ് കുട്ടി കെ.ടി.ഒ, എം.പി റാഫി, അഷ്ക്കർ നെല്ലാഞ്ചേരി, എം.കെ അഷ്റഫ് , മൻസൂർ കാനൂർ, കബീർ പുത്തങ്ങാടി, യൂത്ത് ലീഗ് ഭാരവാഹികളായ സി എം ഷറഫു, റാസിക്ക് ആലിൻ ചുവട് എന്നിവർ നേതൃത്വം നൽകി.



ഫോട്ടോ: വെട്ടം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥ തിരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ഇ ലത്തീഫ്, ജനറൽ സെക്രട്ടറി യു.പി ഖമറു എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)